പാലക്കാട് വിളയൂരില്‍ അനധികൃതമായി സൂക്ഷിച്ചു വെച്ചിരുന്ന ആന്റിബയോട്ടിക് മരുന്നുകളുടെ ശേഖരം പിടികൂടി. ജില്ലാ ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ പരിശോധനയിലാണ് മരുന്നുകളുടെ ശേഖരം പിടികൂടിയത്.
വിളയൂരില്‍ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വിപിഎഫ് ഫീഡ്‌സ് എന്ന സ്ഥാപനത്തില്‍ നിന്നാണ് ആന്റിബയോട്ടിക് മരുന്നുകളുടെ ശേഖരം പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ചു വെച്ചിരുന്ന ആന്റിബയോട്ടിക് മരുന്നുകളുടെ ശേഖരം കണ്ടെത്തിയത്.
മാര്‍ക്കറ്റില്‍ ഒരു ലക്ഷത്തിലേറെ രൂപ വിലവരുന്ന മരുന്നുകളാണ് കണ്ടെത്തിയത്. മരുന്നുകളുടെ സൂക്ഷിപ്പ്, വില്‍പ്പന എന്നിവയ്ക്ക് ആവശ്യമായ ലൈസന്‍സും സ്ഥാപനത്തിനുണ്ടായിരുന്നില്ല. സംഭവത്തില്‍ അനധികൃതമായി മരുന്നുകള്‍ സൂക്ഷിച്ചതിന് കെട്ടിട ഉടമ വേങ്ങാലില്‍ അബ്ദുള്‍ ഖാദറിന്റെ പേരില്‍ ജില്ലാ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ കേസെടുത്തു.