കൊല്‍ക്കത്തയില്‍ പൊലീസ് കമ്മീഷര്‍ വിനീത് ഗോയലിനെ മാറ്റാന്‍ തീരുമാനിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. യുവ ഡോക്ടറുടെ കൊലപാതകത്തെ തുടര്‍ന്ന് സമരം ചെയ്യുന്ന ഡോക്ടര്‍മാരുടെ ആവശ്യത്തെ തുടര്‍ന്നാണ് തീരുമാനം.
ഡെപ്യൂട്ടി കമ്മീഷണര്‍ അഭിഷേക് ഗുപ്തയേയും നീക്കം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട യുവ ഡോക്ടറുടെ മാതാപിതാക്കള്‍ അഭിഷേക് ഗുപ്തയ്‌ക്കെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ചിരുന്നു.
ആറു മണിക്കൂര്‍ നീണ്ട ഡോക്ടര്‍മാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ആവശ്യങ്ങള്‍ അംഗീകരിച്ചതായി മമതാ ബാനര്‍ജി പ്രഖ്യാപിച്ചത്. സമരം അവസാനിപ്പിച്ച് എത്രയും വേഗം ജോലിയില്‍ പ്രവേശിക്കണമെന്ന് ഡോക്ടര്‍മാരോട് മമതാ ബാനര്‍ജി ആവശ്യപ്പെട്ടു.