ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ പട്ടികയില്‍ ലോകത്തില്‍ ഏറ്റവുമധികം ശരാശരി ജോലി സമയമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ എട്ടാം സ്ഥാനത്ത്. പട്ടികയില്‍ മുനിനലുള്ളത് ഭൂട്ടാനും യുഎഇയും കോംഗോയും.
അമിത ജോലിഭാരത്താല്‍ ഏണ്‍സ്റ്റ് ആന്‍ഡ് യങ്ങില്‍ ജോലി ചെയ്തിരുന്ന മലയാളി മരിച്ച സംഭവം കോര്‍പറേറ്റ് ലോകത്തെ തൊഴില്‍ സംസ്‌കാരത്തെയും ജോലി സമയത്തെയും സംബന്ധിച്ച വിവാദങ്ങള്‍ക്കിടയാക്കിയിരിക്കുകയാണ്.
ഈ പശ്ചാത്തലത്തിലാണ് പല രാജ്യങ്ങളിലെയും ശരാശരി തൊഴില്‍ സമയം സംബന്ധിച്ച ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ കണക്കുകളും ചര്‍ച്ചയാവുന്നത്.
ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ പട്ടിക അനുസരിച്ച് ലോകത്തില്‍ ഏറ്റവുമധികം ശരാശരി ജോലി സമയമുള്ള രാജ്യങ്ങള്‍ ഭൂട്ടാനും യുഎഇയും കോംഗോയുമാണ്.ആഴ്ചയില്‍ 54.4 മണിക്കൂറാണ് ഭൂട്ടാനിലെ ശരാശരി ജോലി സമയം
.യുഎഇയില്‍ ഇത് 50.9 മണിക്കൂറും കോംഗോയില്‍ 48.6 മണിക്കൂറുമാണ്.46.7 മണിക്കൂറുമായി പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ഇന്ത്യ.
രാജ്യത്തെ തൊഴില്‍ സേനയില്‍ 51 ശതമാനം പേര്‍ ആഴ്ചയില്‍ 49 മണിക്കൂറോ അതിലധികമോ ജോലി ചെയ്യുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇക്കാര്യത്തില്‍ ഭൂട്ടാന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.ആഴ്ചയില്‍ ശരാശരി 48 മണിക്കൂര്‍ ജോലി സമയവുമായി ഖത്തര്‍ നാലാം സ്ഥാനത്തുണ്ട്.
പട്ടികയില്‍ ആദ്യ പത്തില്‍ എട്ടും ഏഷ്യന്‍ രാജ്യങ്ങളാണ്.46.1 മണിക്കൂറുമായി 12 സ്ഥാനത്താണ് ചൈന.യൂറോപ്യന്‍ രാജ്യങ്ങളായ നെതര്‍ലാന്‍ഡ്‌സ് ,നോര്‍വേ എന്നിവയും താരതമ്യേന കുറഞ്ഞ ശരാശരി തൊഴില്‍ സമയമുള്ള രാജ്യങ്ങളാണ്.