Share this Article
ലബനനിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി ഇന്ത്യൻ എംബസി
വെബ് ടീം
posted on 26-09-2024
1 min read
indian embassy

ബെയ്റുട്ട്:  ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ സന്ദേശം നൽകി ലബനനിലെ ഇന്ത്യൻ എംബസി. ഇന്ത്യക്കാർ ലബനനിലേക്ക് യാത്ര ചെയ്യരുതെന്നും അവിടുള്ള ഇന്ത്യൻ പൗരന്മാർ യാത്രകൾ നിയന്ത്രിക്കണമെന്നും നിർദേശത്തിൽ പറയുന്നു. ഇസ്രയേലും ലബനനിലെ ഹിസ്‌ബുല്ലയും തമ്മിലുള്ള സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിലാണ് ജാഗ്രതാ സന്ദേശം.

‘ലബനനിൽ ഉള്ളവർ രാജ്യം വിടണം. ഏതെങ്കിലും കാരണത്താൽ ലബനനിൽ തുടരുന്നവർ അതീവ ജാഗ്രത പുലർത്തണം. ലബനനിൽ തുടരുന്നവർ യാത്രകൾ നിയന്ത്രിക്കണം. ബെയ്റുട്ടിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണം’’ – ബെയ്റുട്ടിലെ ഇന്ത്യൻ എംബസി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

cons.beirut@mea.gov.in എന്ന ഇമെയിൽ ഐഡിയിലോ +96176860128 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാനാണ് നിർദേശം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories