Share this Article
സിദ്ദിഖിനെ പിടികൂടാന്‍ പോലീസിന് അമാന്തം എന്തിന് -പൊലീസിനെതിരെ CPIM മുഖപത്രത്തില്‍ വിമര്‍ശനം
CPIM mouthpiece criticizes the police

പൊലീസിനെതിരെ വീണ്ടും സിപിഐ മുഖപത്രത്തില്‍ വിമര്‍ശനം. സിദ്ദിഖിനെ പിടികൂടുന്നതിൽ പോലീസിന് അമാന്തം, പോലീസ് ഉണർന്ന് പ്രവർത്തിക്കണമെന്നും ജനയുഗത്തിലെ മുഖപ്രസംഗം. ദിലീപിന്റെ കേസിലെ ജാഗ്രത സിദ്ദിഖിന്റെ കേസില്‍ ഉണ്ടായില്ലെന്നും പരാമര്‍ശമുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലെ ലേഖനത്തിലൂടെയും മുഖപ്രസംഗത്തിലൂടെയും എം ആർ അജിത് കുമാറിനെതിരെയുള്ള വിമർശനങ്ങളാണ് ഉയർത്തിയതെങ്കിൽ, ഇന്ന് പീഡന പരാതിയിലെ പ്രതികളായ നടന്മാർക്കെതിരെ നടപടി സ്വീകരിക്കാൻ പോലീസിന് കാലതാമസം ഉണ്ടാകുന്നു എന്നാണ് ജനയുഗത്തിലെ വിമർശനം.

സിദ്ദിഖിനെ പിടികൂടുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചു എന്ന വിഷയം ഉയർത്തിയാണ് പോലീസിന് നേരെയുള്ള സിപിഐ മുഖപത്രത്തിന്റെ ആക്രമണം.

നടി ആക്രമിച്ച കേസിൽ ദിലീപിനെതിരെ കൈക്കൊണ്ട ജാഗ്രത സിദ്ദിഖിന്റെ കാര്യത്തിൽ പോലീസിന് നടത്താൻ കഴിഞ്ഞില്ലെന്നും പരാമർശമുണ്ട്. ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്ന സമയത്ത് പോലീസ് വീട്ടുപടിക്കൽ ഉണ്ടായിരുന്നു, തുടർന്ന് ജാമ്യ ഹർജി തള്ളിയയുടനെ ദിലീപിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു, സിദ്ദിഖിന്റെ കാര്യത്തിൽ അതുണ്ടായില്ല.

കോടതികൾ മുൻകൂർ ജാമ്യം നൽകിയത് കൊണ്ടാണ് ഇടവേള ബാബുവിനേയും മുകേഷിനേയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്. പക്ഷേ സിദ്ദിഖിനെ പിടികൂടുന്ന കാര്യത്തിൽ പോലീസിന് അമാന്തമുണ്ടായി..

‘പീഡക സ്ഥാനത്ത് പ്രമുഖരാണ്, അവർക്ക് കേസിനെ സ്വാധീനിക്കാൻ പണവും പ്രാപ്തിയും ഉണ്ടാകും, അതിജീവിതർക്ക് നീതി ലഭ്യമാക്കാൻ നിയമനടപടികൾ ശക്തമാവുകയും അന്വേഷണസംഘം ഉണർന്ന് പ്രവർത്തിക്കുകയും ചെയ്യുമെന്ന് പ്രത്യാശിക്കാം’ എന്ന് പറഞ്ഞു കൊണ്ടാണ് മുഖപ്രസംഗം അവസാനിക്കുന്നത്. തുടർച്ചയായി മൂന്നാം ദിനമാണ് പോലീസിനെതിരെ വിമർശനമുയർത്തി സിപിഐ മുഖപത്രം രംഗത്തുവരുന്നത്.. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories