Share this Article
കടം കൊടുത്ത പണം തിരിച്ചു ചോദിച്ചു: വയോധിക ദമ്പതികൾക്ക് ക്രൂര മർദനം
വെബ് ടീം
posted on 12-10-2024
1 min read
MALAPPURAM

മലപ്പുറം വേങ്ങരയിൽ കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് വയോധിക ദമ്പതികൾക്ക് ക്രൂര മർദനം. വേങ്ങര സ്വദേശികളായ അസൈൻ (70) ഭാര്യ പാത്തുമ്മ (62) എന്നിവർക്കാണ് മർദനമേറ്റത്. ഇരുവരും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇവരുടെ മകൻ മുഹമ്മദ് ബഷീറിനും മർദനമേറ്റിട്ടുണ്ട്. വേങ്ങര സ്വദേശി പൂവളപ്പിൽ അബ്ദുൽകലാം, മകൻ മുഹമ്മദ് സപ്പർ, മറ്റു രണ്ടു മക്കൾ എന്നിവർ ചേർന്നാണ് മർദിച്ചത്. മർദനത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

മുഹമ്മദ് സപ്പർ ബഷീറിൽ നിന്നും 23 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഒന്നര വർഷമായി പണം തിരികെ നൽകാതിരുന്നതിനെ തുടർന്ന് പണം ആവശ്യപ്പെട്ടതാണ് ക്രൂര മർദനത്തിന് കാരണമായത്. ഇതിനിടെ അക്രമം തടയാനെത്തിയ അയൽവാസി നജീബിനെയും ഇവർ മർദിച്ചു. വേങ്ങര പൊലീസ് കുടുംബത്തിന്റെ മൊഴിയെടുത്തിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories