ഇടുക്കി നെടുങ്കണ്ടത്ത് രാത്രിയില്‍ മൂന്നുമണിക്കൂര്‍ പൊലീസിനെ വട്ടം കറക്കി യുവതിയുടെ ജീവനൊടുക്കുമെന്ന ഭീക്ഷണി. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചാണ് യുവതി ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയത്. തുടര്‍ന്ന് കല്ലാര്‍ ഡാമിലടക്കം പോലീസ് പരിശോധന നടത്തി. ഒടുവില്‍ മണിക്കൂറുകള്‍ക്ക് ശേഷം മുണ്ടിയെരുമയിലെ വെയിറ്റിംഗ് ഷെഡ്ഡില്‍ നിന്നാണ് യുവതിയെ പോലീസ് കണ്ടെത്തിയത്.
കഴിഞ്ഞദിവസം രാത്രി എട്ടുമണിയോടുകൂടിയാണ് നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലേക്ക് യുവതി ഫോൺ വിളിച്ച് ആത്മഹത്യ ചെയ്യുവാൻ പോവുകയാണെന്ന് അറിയിച്ചത്.യുവതി ഇപ്പോൾ എവിടെയാണെന്ന് പോലീസ്. ആരാണെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്തു.
തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിൽ അവസാന ലൊക്കേഷൻ കല്ലാർ ഡാമിൻ്റെ പരിസരത്താണെന്ന് കണ്ടെത്തി.ഇതിനെ തുടർന്ന് നെടുങ്കണ്ടം എസ്ഐ ടി എസ് ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഡാമിലും പരിസരപ്രദേശങ്ങളിലും രാത്രിയിൽ പരിശോധന നടത്തി.കെഎസ്ഇബി സെക്യൂരിറ്റി ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു.
ഡാം ഷട്ടറിന്റെ ഭാഗത്തും മുമ്പ് ആളുകൾ മുങ്ങി മരിച്ചിട്ടുള്ള മേഖലകളിലുമെല്ലാം പരിശോധന തുടർന്നു. ഇതിനിടയിൽ ഒരു സംഘം മന്നാകുടി ടണൽ മുഖത്തും പരിശോധന നടത്തി.ഇതിനിടയിൽ ലോഡ്ജുകൾ കേന്ദ്രീകരിച്ചും യുവതി പോകാൻ സാധ്യതയുള്ള ഇടങ്ങളിലും അന്വേഷണം നടന്നു.തൂക്കുപാലം ഭാഗത്തേക്കുള്ള പരിശോധനയ്ക്കിടയിൽ മുണ്ടിയിരുമയിലെ വെയിറ്റിംഗ് ഷെഡ്ഡിൽ നിന്നും പതിനൊന്നരയോടുകൂടി യുവതിയെ കണ്ടെത്തുകയായിരുന്നു.ഇവരെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.
കഴിഞ്ഞമാസം യുവതി താമസിക്കുന്ന വീടിന് സമീപത്തുള്ള അയൽവാസിയുടെ വീട്ടിൽ നിന്നും മോഷണം നടത്തിയതുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്യുകയും യുവതി റിമാൻഡിൽ ആവുകയും ചെയ്തിരുന്നു. ഇതിനുശേഷം ഭർത്താവ് യുവതിയുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറുമെന്ന് അറിയിക്കുകയും കുട്ടികളെ വിട്ടു നൽകണമെന്ന് യുവതി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ കുട്ടിയെ വിട്ടുനൽകില്ലന്ന് അറിയിച്ചതിനെ തുടർന്നുണ്ടായ മാനസിക വിഷമത്തിലാവാം യുവതി ആത്മഹത്യ ഭീഷണി മുഴുകിയതെന്നാണ് പോലീസ് പറയുന്നത്.എന്താണെങ്കിലും മൂന്നു മണിക്കൂറോളം പോലീസിനെയും നാട്ടുകാരെയും വട്ടം കറക്കിയ ശേഷമാണ് യുവതിയെ കണ്ടെത്തിയത്.