Share this Article
KERALAVISION TELEVISION AWARDS 2025
കാസര്‍ഗോഡ് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; ദുരൂഹതയുണ്ടെന്ന് കുടുംബം
Kasargod Woman Found Dead in Husband's House

കാസര്‍ഗോഡ്, ബോവിക്കാനത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം. പൊവ്വല്‍ ബെഞ്ച് കോടതിയിലെ പി.എ. ജാഫറിന്റെ ഭാര്യ അലീമയാണ് മരിച്ചത്. സംഭവത്തിനു പിന്നാലെ ജാഫര്‍ ഒളിവില്‍ പോയതായതായി പൊലീസ്.

പൊവ്വല്‍ ബെഞ്ച്‌കോടതിയിലെ പി.എ. ജാഫറിന്റെ ഭാര്യ അലീമയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന ആരോപണവുമായി കുടുംബം.കൂടുതല്‍ സ്ത്രീധനം

ആവശ്യപ്പെട്ട് ജാഫര്‍ തന്നെ മര്‍ദിക്കാറുള്ളതായി അലീമ പറഞ്ഞിട്ടുണ്ടെന്നും ബന്ധുക്കള്‍ പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. ചൊവ്വാഴ്ച രാത്രി ജാഫറും അലീമയും തമ്മില്‍ വഴക്കു നടന്നിരുന്നതായി പൊലീസ് പറഞ്ഞു. അതിനു പിന്നാലെയാണു രാത്രി 11.50 ഓടെ

അലീമയെ കുളിമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ഉണ്ടെന്നു അലീമയുടെ ബന്ധുക്കള്‍ പറഞ്ഞു.

ആദൂര്‍ എസ് ഐ.കെ.വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റിനു ശേഷം പരിയാരം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ജാഫറിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories