Share this Article
image
'വയറിംഗ് സാമഗ്രഹികള്‍ വരെ മോഷണം'; നെടുമങ്ങാട് മോഷണങ്ങള്‍ തുടര്‍ക്കഥ
Theft of wiring accessories


തിരുവനന്തപുരം നെടുമങ്ങാട് മോഷണങ്ങള്‍ തുടര്‍ക്കഥയാവുന്നു. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ഇലക്ട്രിക് വയറിംഗ് സാമഗ്രികള്‍ ഉള്‍പ്പെടെ മോഷ്ടിച്ചതായി പരാതി. പൊലീസ് നൈറ്റ് പട്രോളിങ് കാര്യക്ഷമമല്ലെന്നും ആക്ഷേപം.

പ്രദേശത്ത് മോഷണങ്ങള്‍ തുടര്‍ക്കഥയാവുന്ന സാഹചര്യത്തിലാണ് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ഇലക്ട്രിക് വയറിംഗ് സാമഗ്രികള്‍ ഉള്‍പ്പെടെ മോഷണം പോകുന്നത്. നെടുമങ്ങാട് കുളവിക്കോണം സ്വദേശി ശ്രീകണ്ഠന്‍ നായരുടെ പുതുതായി പണിയുന്ന കെട്ടിടത്തിലെ വയറിംഗ് സാധനങ്ങളാണ് മോഷണം പോയത്.

ഇലക്ട്രിക് ജോലികള്‍ പൂര്‍ത്തിയാക്കിയ മുറികളില്‍ നിന്ന് വയറിംഗ് സാമഗ്രികള്‍ ഊരി എടുക്കുകയും മുറിയില്‍ പൂട്ടി വച്ചിരുന്ന ഒമ്പത് ബണ്ടില്‍ വയര്‍,17 ബോക്‌സ് എന്നിവയും നഷ്ടപ്പെട്ടതായി ശ്രീകണ്ഠന്‍ നായര്‍ നെടുമങ്ങാട് പൊലീസില്‍ പരാതി നല്‍കി. 


സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി നെടുമങ്ങാട് പൊലീസ് പറഞ്ഞു. നെടുമങ്ങാട് താലൂക്ക് പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പത്തോളം മോഷണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

രണ്ട് ദിവസം മുന്‍പ് ക്ഷേത്ര കാണിക്ക വഞ്ചിയില്‍ നിന്നെന്ന് സംശയിക്കുന്ന രണ്ടര കിലയോളം നാണയ തുട്ടുകള്‍ താന്നിമൂട് ചിറയ്ക്ക് സമീപം ഉപേക്ഷിച്ചതായും കണ്ടെത്തിയിരുന്നു. പൊലീസ് നൈറ്റ് പട്രോളിംഗ് കാര്യക്ഷമല്ലാത്തതിനാലാണ് മോഷണങ്ങള്‍ കൂടുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories