Share this Article
KERALAVISION TELEVISION AWARDS 2025
80ൻ്റെ നിറവിലെത്തിയ ഗോകുലം ഗോപാലനെ മലബാറിൻ്റെ പൗരാവലി ആദരിക്കും
Pauravali of Malabar will honor Gokulam Gopalan who turned 80

80ൻ്റെ നിറവിലെത്തിയ കലാ-സാംസ്കാരിക വ്യാവസായിക രംഗങ്ങളിലെ പ്രതിഭ ഗോകുലം ഗോപാലനെ മലബാറിൻ്റെ പൗരാവലി ആദരിക്കും. മലബാർ പൗരാവലിയും ഓൾ ഇന്ത്യ മലയാളി അസോസിയേഷനും സംയുക്തമായാണ് സുകൃതപഥം എന്നപേരിൽ ആദരം ഒരുക്കുന്നത്. 26ന് കോഴിക്കോട് സ്വപ്ന നഗരിയിൽ നടക്കുന്ന ചടങ്ങിലും 25ന് നടക്കുന്ന ബിസിനസ് കോൺക്ലേവിലും പ്രമുഖർ സംബന്ധിക്കും.

ആദരസന്ധ്യ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ്, ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള, കേന്ദ്രമന്ത്രി സുരേഷ് ഗോപി, നടൻ മമ്മൂട്ടി തുടങ്ങിയ പ്രമുഖർ സംബന്ധിക്കുമെന്ന് സംഘാടകർ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories