ആലപ്പുഴ വണ്ടിമല ക്ഷേത്രത്തില്‍ ക്ഷേത്ര വിളക്ക് കവര്‍ന്ന പ്രതികള്‍ പിടിയില്‍.ക്ഷേത്ര വിളക്ക് പ്രതികള്‍ ഇളക്കിയെടുത്ത് പെരുങ്കുളം കുളത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്.ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ നിന്നും വണ്ടിമല ദേവീക്ഷേത്രത്തിലേക്കുള്ള വഴിയില്‍ സ്ഥാപിച്ചിരുന്ന ശിലാനാഗ വിളക്കാണ് പ്രതികള്‍ ഇളക്കിയെടുത്തത്.
വിശ്വാസികള്‍ ആരാധനയുടെ ഭാഗമായി ഉപയോഗിച്ചിരുന്ന വിളക്ക് ഇളക്കിയെടുത്തതിന് ശേഷം തൊട്ടടുത്തുള്ള പെരുങ്കുളം കുളത്തില്‍ ഉപേക്ഷിക്കുകയും ചെയ്തു.തോമസ് വര്‍ഗ്ഗീസ് ശെല്‍വന്‍ കുഞ്ഞുമോന്‍ എന്നിവരാണ് അറസ്റ്റിലായത്.
റയില്‍വേസ്റ്റേഷന്‍ റോഡില്‍ 1-ാം പ്രതി രാജന്‍ കണ്ണാട്ടിന്റെ വകയായുള്ള വ്യാപാരസമുച്ചയത്തിനു കൂടുതല്‍ സൗകര്യങ്ങളുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ഷേത്രത്തിന്റെ വക ശിലാനാഗവിളക്ക് രാത്രിയില്‍ രഹസ്യമായി നീക്കം ചെയ്തത്.
രണ്ടും മൂന്നും പ്രതികള്‍ക്ക് പണം നല്‍കി കൃത്യം ചെയ്യിക്കുകയായിരുന്നു.ക്ഷേത്ര ഭരണസമിതി സെക്രട്ടറിയുടെ പരാതിയെത്തുടര്‍ന്ന് ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പിയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെയും പ്രതികളുപേക്ഷിച്ച ശിലാവിളക്കും കണ്ടെത്തിയത്.വിളക്ക് പൊലീസ് ക്ഷേത്ര അധികാരികള്‍ക്ക് കൈമാറിയതോടെ വിളക്ക് പുനസ്ഥാപിച്ചു.