ചിത്രസംയോജകന്‍ നിഷാദ് യൂസഫ് കൊച്ചിയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍. ഇന്ന് പുലർച്ചെയോടെയാണ് കൊച്ചി പനമ്പള്ളി നഗറിലെ ഫ്ലാറ്റിൽ നിഷാദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. നിരവധി സിനിമകളുടെ എഡിറ്ററായി പ്രവര്‍ത്തിച്ച നിഷാദിന് തല്ലുമാലയിലെ എഡിറ്റിംങ്ങിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.ആത്‌മഹത്യയെന്നാണ് പ്രാഥമിക നിഗമനം.