Share this Article
ട്രോളിബാഗുമായി ഗിന്നസ് പക്രുവിന്റെ പോസ്റ്റ്, കമന്റിട്ട് രാഹുൽ മാങ്കൂട്ടത്തിൽ,വൈറൽ
വെബ് ടീം
posted on 07-11-2024
14 min read
guinnes pakru

പാലക്കാട്ടെ നീല ട്രോളിബാഗുമായുള്ള വിവാദം സമൂഹ മാധ്യമങ്ങളിൽ ട്രോളായും വിഡിയോയായും പ്രചരിക്കുന്നതിനിടയിൽ പോസ്റ്റുമായി ഗിന്നസ് പക്രു. നൈസ് ഡേ എന്ന കാപ്ഷ​നെഴുതിയ പോസ്റ്റിനൊപ്പം ട്രോളി ബാഗുമായി നിൽക്കുന്ന ചിത്രമാണ് ഗിന്നസ് പക്രു പോസ്റ്റ് ചെയ്തത്. ഇതിന് താഴെ കെപിഎം ഹോട്ടലിൽ അല്ലല്ലോ എന്ന കമന്റുമായി രാഹൂൽ മാങ്കൂട്ടത്തിലുമെത്തിയതോടെ വൈറലായിരിക്കുകയാണ് പോസ്റ്റ്.


പരിശോധനയ്ക്കിടെ നടന്ന സംഘർഷത്തിൽ ഹോട്ടലുടമയുടെ പരാതിയിൽ പത്ത് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.കണ്ടാലറിയുന്ന 10 പേർക്കെതിരെയാണ് പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തത്. റെയ്‌ഡ് നടക്കുന്ന സമയം ഹോട്ടലിൽ നിരവധി രാഷ്ട്രീയ പ്രവർത്തകർ തടിച്ചുകൂടിയിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിൽ ഹോട്ടലിന് കേടുപാടുകൾ സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതർ പരാതി നൽകിയത്.

അതേസമയം കൽപ്പാത്തി രഥോത്സവത്തിനും ഇന്ന് കൊടിയേറും. കൽപ്പാത്തി കേന്ദ്രീകരിച്ചായിരിക്കും വരും ദിവസങ്ങളിൽ മുന്നണികളുടെ പ്രചാരണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories