Share this Article
KERALAVISION TELEVISION AWARDS 2025
വീടിനു മുൻപിൽ നിർത്തിയിട്ട ബൈക്ക് കത്തിച്ചു
Defendant

കുന്നംകുളം വടുതല വട്ടംപാടത്ത് വീടിനു മുൻപിൽ നിർത്തിയിട്ട ബൈക്ക് കത്തിച്ചു. വട്ടംപാടം സ്വദേശി ഭീരാവുവിൻ്റെ വീടിനു മുൻവശത്ത് നിർത്തിയിട്ട ബൈക്കാണ് കത്തിച്ചത്.. വണ്ടി കത്തിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു..

ഇകഴിഞ്ഞ ഒമ്പതാം തീയതി രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. ഉറക്കത്തിനിടെ ജനലിലൂടെ വെളിച്ചം കണ്ടതോടെ വീട്ടുകാർ ഉണർന്നു നോക്കിയപ്പോഴാണ് വാഹനം കത്തുന്നത് കണ്ടത്. തുടർന്ന് വെള്ളമൊഴിച്ച് തീ കെടുത്തി.

ആദ്യം ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതിയിരുന്നെങ്കിലും സംശയം തോന്നി  സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ്  അജ്ഞാതനായ വ്യക്തി വീടിൻറെ മതിൽ ചാടി കടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ വീട്ടുടമക്ക് ലഭിച്ചത്.

സംഭവത്തിൽ കുന്നംകുളം പോലീസിൽ പരാതി നൽകി.. പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories