Share this Article
KERALAVISION TELEVISION AWARDS 2025
നാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മരണം
bus accident

കണ്ണൂര്‍ കേളകം മലയാംപടി റോഡില്‍ മിനി ബസ് മറിഞ്ഞ് രണ്ട് മരണം. നാടകസംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. കായംകുളം സ്വദേശി അഞ്ജലി, കരുനാഗപ്പള്ളി സ്വദേശി ജെസി മോഹന്‍ എന്നിവരാണ് മരിച്ചത്.

രാത്രി നാടകം കഴിഞ്ഞ് കേളകത്തുനിന്നും ബത്തേരിയിലേക്ക് പോകുന്ന ബസാണ് മറിഞ്ഞത്. കായംകുളം ദേവ കമ്മ്യൂണിക്കേഷൻ എന്ന നാടകസംഘമാണ് അപകടത്തിൽപ്പെട്ടത്.

വാഹനത്തിലുണ്ടായിരുന്ന 12 പേര്‍ക്ക് പരിക്കുണ്ട്. ഇവരെ കണ്ണൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories