കൊല്ലം: കാർ ഇടിച്ച് കെഎസ്ആർടിസി ബസിന്റെ പിന്നിലെ 4 ടയറുകൾ ഊരിത്തെറിച്ചു. കൊട്ടാരക്കര കോട്ടപ്പുറത്ത് രാവിലെ ഏഴിനായിരുന്നു അപകടം. പുനലൂർ ഭാഗത്തുനിന്ന് വരികയായിരുന്നു കാർ. ആളപായമില്ല.
കൊട്ടാരക്കരയില്‍ നിന്ന് പുനലൂരിലേക്ക് പോകുകയായിരുന്നു കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് ബസിന്റെ പിന്നിലെ ടയറുകള്‍ ആക്സില്‍ ഉള്‍പ്പെടെ വേര്‍പ്പെട്ടു. എതിര്‍ദിശയില്‍ നിന്നെത്തിയ കാര്‍ ബസിന്റെ ടയറിന് സമീപത്തായി ഇടിച്ചതാണ് അപകടത്തിന് കാരണമായത്.
ബസിന്റെ ടയറുകള്‍ ആക്സില്‍ അടക്കം ഇളകിമാറിയത് ഇവിടെ ക്ലിക്ക് ചെയ്തു കാണാം