കൊച്ചി: എറണാകുളം ജില്ലയിലെ ചെല്ലാനത്ത് കടലിൽ അനുമതിയില്ലാതെ നടത്തിയ സിനിമ ഷൂട്ടിങിനിടെ രണ്ട് ബോട്ടുകൾ പിടിച്ചെടുത്തു. മറൈൻ എൻഫോഴ്സ്മെൻ്റാണ് ബോട്ടുകൾ പിടിച്ചെടുത്തത്. ഹാർബറിൽ ഷൂട്ടിങ് നടത്താനായിരുന്നു ബോട്ടുകൾക്ക് അനുമതി നൽകിയിരുന്നത്. ബോട്ടുകൾക്ക് പെർമിറ്റ് ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.