സുപ്രഭാതം പത്രത്തിലെ വിവാദ പരസ്യത്തിൽ വീഴ്ച സമ്മതിച്ച് സുപ്രഭാതം മാനേജ്മെൻറ്. പരസ്യം നൽകിയതിൽ ജാഗ്രത കുറവ് ഉണ്ടായിട്ടുണ്ടെന്ന് ഫേസ്ബുക്കിൽ പോസ്റ്റ്. കുറ്റക്കാർക്കതിരെ ഉചിതമായ തീരുമാനം ഉണ്ടാകുമെന്നും അന്വേഷണം നടന്ന് വരികയാണെന്നും സുപ്രഭാതം മാനേജിംഗ് ഡയറക്റ്റർ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് അറയിച്ചു. പരസ്യത്തിലെ വിഷയങ്ങളോട് യാതൊരു തരത്തിലും യോജിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മുഖപത്രമായ സുപ്രഭാതം, കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ സിറാജ് എന്നീ പത്രങ്ങളിലെ പാലക്കാട് എഡിഷനിൽ സന്ദീപ് വാരിയർക്കെതിരെ എൽഡിഎഫ് പരസ്യം നൽകിയത്. പരസ്യം വിവാദമായതിന് പിന്നാലെയാണ് പത്രത്തിന്റെ നിലാപടിനെ വിമർശിച്ച് വൈസ് ചെയർമാൻ തന്നെ രംഗത്തെത്തി. പത്രത്തിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണ് പരസ്യമെന്ന് വൈസ് ചെയർമാൻ സൈനുൽ ആബിദീൻ പറഞ്ഞു.