കുന്നംകുളം തെക്കേപ്പുറത്ത് ആന ഇടഞ്ഞു...കൊണാർക്ക് കണ്ണൻ എന്ന ആനയാണ് ഇടഞ്ഞത്.. ഇന്നലെ ആയിരുന്നു സംഭവം.
തെക്കേപ്പുറത്തെ കെട്ടുതറിയിൽ നിന്ന് പെട്ടെന്ന് ആന ഇടഞ്ഞ് ഓടുകയായിരുന്നു. തുടർന്ന് തൊട്ടടുത്തുള്ള സ്വകാര്യ വ്യക്തിയുടെ തെങ്ങിൻ തോപ്പിൽ കയറി വിലയുറപ്പിച്ചു. ഇതിനിടെ ആനയെ പാപ്പാന്മാർ തളക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഇതോടെ കുന്നംകുളത്തെ എലിഫന്റ് സ്ക്വാഡിനെ വിവരമറിയിച്ചു. ഉടൻ എലിഫന്റ് സ്ക്വാഡ് എത്തി രണ്ട് മണിക്കൂറിലധികം പരിശ്രമിച്ച് രാത്രി 9:15 ടെ ക്യാപ്ചർ ബെൽറ്റ് ഇട്ടാണ് ആനയെ തളച്ചത്..
ആന നിലയുറപ്പിച്ച തെങ്ങിൻതോപ്പിന് സമീപത്ത് നിരവധി വീടുകൾ ഉണ്ടായിരുന്നു ഇവർ മുൾമുനയിൽ നിന്നത് രണ്ട് മണിക്കൂറിൽ അധികം നേരമാണ്. തെങ്ങിൻതോപ്പിൽ നിന്നും ജനവാസ മേഖലയിലേക്ക് ആന ഓടാതിരുന്നതിനാൽ ആളപായം ഒഴിവായി .