Share this Article
KERALAVISION TELEVISION AWARDS 2025
സ്‌കൂട്ടറില്‍ പോവുകയായിരുന്ന ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ 4 പേര്‍ പിടിയില്‍
theft

മലപ്പുറം പെരിന്തൽമണ്ണയിൽ  ജ്വല്ലറി ഉടമയെ ആക്രമിച്ചു മൂന്നര കിലോ  സ്വർണം കവർന്ന കേസിൽ  നാല് പേർ തൃശ്ശൂർ ഈസ്റ്റ് പോലീസിന്റെ  പിടിയിലായി. കണ്ണൂർ സ്വദേശികളായ പ്രബിൻലാൽ, ലിജിൻ രാജൻ, തൃശ്ശൂർ വരന്തരപ്പള്ളി സ്വദേശികളായ സജിത്ത് സതീശൻ, നിഖിൽ എന്നിവരാണ് പിടിയിലായത്. 

വാഹന പരിശോധനയ്ക്കിടെയാണ് നാലുപേരും ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.പിടിയിലായ നാല് പേരെയും  പോലീസ് ചോദ്യം ചെയ്തുവരികയാണ്.എന്നാൽ ഇവരുടെ കൈവശത്തു നിന്നും സ്വർണം കണ്ടു കിട്ടിയിട്ടില്ല. അഞ്ച് പേർ കൂടി സംഘത്തിലുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

പെരിന്തൽമണ്ണയിൽ സ്കൂട്ടറിൽ പോകുകയായിരുന്ന ജ്വല്ലറി ഉടമയെ ആക്രമിച്ച് രണ്ടരക്കോടിയോളം  വിലവരുന്ന മൂന്നര കിലോ  സ്വർണ്ണം കവർന്ന സംഘമാണ് പിടിയിലായത്.

സ്കൂട്ടറിൽ പോകുകയായിരുന്ന പെരിന്തൽമണ്ണയിലെ  എം കെ ജ്വല്ലറി ഉടമ യൂസഫിനെയും സഹോദരൻ ഷാനവാസിനെയും പിന്തുടർന്ന് കാറിടിച്ചു വീഴ്ത്തി മുളകുപൊടി സ്പ്രേ മുഖത്തടിച്ച് ആണ് പ്രതികൾ സ്വർണം കവർന്നത്.  ഇന്നലെ രാത്രി എട്ടരയോടെ ആയിരുന്നു സംഭവം. 

ജ്വല്ലറി മുതൽ തന്നെ കാർ പിന്തുടരുന്നുണ്ടായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സ്ഥാപനം ഓടിട്ടതായതിനാൽ ഉടമ ആഭരണങ്ങൾ വീട്ടിൽ കൊണ്ടുപോകുകയാണ് പതിവ്. ഇക്കാര്യം വ്യക്തമായി അറിയാവുന്നവരാണ് കവർച്ചയ്ക്ക് പിന്നിലുള്ളതെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories