Share this Article
വീട് കുത്തിത്തുറന്ന് 300 പവനും ഒരു കോടി രൂപയും കവര്‍ന്നു
theft

കണ്ണൂര്‍ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച. വളപട്ടണം മന്ന സ്വദേശി കെപി അഷ്‌റഫിന്റെ വീട്ടില്‍നിന്നും ഒരു കോടി രൂപയും 300 പവനും മോഷണം പോയതായാണ് പരാതി. വീട്ടുകാര്‍ മധുരയിലുള്ള ബന്ധുവീട്ടില്‍ വിവാഹത്തിന് പോയ സയമത്താണ് സംഭവം.

വീട്ടില്‍ ഇല്ലാതിരുന്ന  കുടുംബം ഞാറാഴ്ച രാത്രി തിരികെയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീട് കുത്തിത്തുറന്ന് അകത്തുകയറി ലോക്കര്‍ തകര്‍ത്താണ് കവര്‍ച്ച നടത്തിയത്. കിടപ്പുമുറിയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് നഷ്ടമായത്. ബുധനാഴ്ച രാത്രി തന്നെ മോഷണം നടന്നതായാണ് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. ബുധനാഴ്ച രാത്രി എട്ട് മണിയോടെ രണ്ടു പേര്‍ മതില്‍ ചാടിക്കടക്കുന്നത് സി.സി.ടി.വിയില്‍ വ്യക്തമാണ്. 

പൊലീസും ഡോഗ്സ്‌ക്വാഡും ഉള്‍പ്പെടെ സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അഷ്‌റഫും കുടുംബവും ബംഗളൂരുവിലും മറ്റുമുള്ള കുടുംബ വീടുകളില്‍ ഇടക്ക് പോയി താമസിക്കാറുണ്ട്. ഈ വിവരങ്ങള്‍ മനസ്സിലാക്കിയിട്ടുള്ളവരാണോ മോഷണത്തിന് പിന്നിലെന്നതടക്കം പൊലീസ് അന്വേഷണം ആരംഭച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories