ഹമാസിന് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഹമാസ് ബന്ദികളാക്കിയ ഇസ്രയേല്‍ പൗരന്‍മാരെ താന്‍ അധികാരമേല്‍ക്കും മുന്‍പ് വിട്ടയക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ജനുവരി 20 ന് മുന്‍പ് ബന്ദികളെ വിട്ടില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിക്കുമെന്ന ഭീഷണിയും ട്രംപ് മുഴക്കിയിട്ടുണ്ട്.
ഹമാസ് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും ട്രംപ് വ്യക്തമാക്കി.ഗാസയില്‍ യുദ്ധം അവസാനിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കാനും ബൈഡന്‍ ഭരണകൂടത്തിന് കഴിഞ്ഞില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.