ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ 11-ാം ഗെയിമില്‍ ചൈനയുടെ ഡിംഗ് ലിറനെതിരെ നിര്‍ണായക വിജയം നേടി ഇന്ത്യയുടെ അഭിമാനതാരം ഡി ഗുകേഷ്. ഇതോടെ 6 പോയിന്റുമായി മുന്നിലെത്താന്‍ താരത്തിനായി.
പത്താം ഗെയിമിലും സമനില വഴങ്ങിയ ശേഷമാണ് ഗുകേഷിന്റെ തിരിച്ചുവരവ്. മത്സരത്തില്‍ ഒന്നര പോയിന്റുകൂടി നേടിയാല്‍ 18 കാരനായ ഗുകേഷിന് ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യന്‍ എന്ന നേട്ടം സ്വന്തമാക്കാം.