ഉത്തരേന്ത്യയില്‍ ശനിയാഴ്ച വരെ ശൈത്യ തരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഡല്‍ഹിയില്‍ ഇന്ന് പലയിടത്തും താപനില ഏഴ് ഡിഗ്രിയിലെത്തി.
വരും ദിവസങ്ങളില്‍ താപനില ആറ് ഡിഗ്രി വരെ താഴാന്‍ സാധ്യതയെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ഇടവെട്ട് മഴയും ലഭിക്കുന്നുണ്ട്.
പഞ്ചാബ്, ഹരിയാന, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും ശൈത്യ തരംഗത്തിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്.