തിരുവനന്തപുരം : കൊച്ചി-ബാംഗ്ലൂർ വ്യവസായ ഇടനാഴി (കെബിഐസി) പദ്ധതിയുടെ ഭാഗമായി പാലക്കാട് താലൂക്കിലെ പുതുശ്ശേരിയിലെ 105. 2631 ഏക്കർ ഭൂമി കൈമാറാൻ മന്ത്രിസഭായോഗം അനുമതി നൽകി. കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെൻറ് കോർപ്പറേഷൻ ലിമിറ്റഡിന് സംസ്ഥാന ഓഹരി ആയി ഭൂമി കൈമാറാനാണ് തീരുമാനം.
നോർക്ക റൂട്ട്സിലെ ജീവക്കാരുടെ പെൻഷൻ പ്രായം 58 വയസ്സിൽ നിന്നും 60 വയസ്സായി ഉയർത്താൻ മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാന വനിത വികസന കോർപ്പറേഷന് 175 കോടി രൂപയ്ക്കുള്ള അധിക സർക്കാർ ഗ്യാരണ്ടി 15 വർഷകാലയളവിലേക്ക് അനുവദിക്കും. സുപ്രീം കോടതിയിലെ സാൻറിങ്ങ് കൗൺസലായ ഹർഷദ് വി ഹമീദിന് പുനർനിയമനം നൽകും.
കോട്ടൂർ ആന പുരധിവാസ കേന്ദ്രത്തിൻറെയും പുത്തൂർ സുവോളജിക്കൽ പാർക്കിൻറെയും സ്പെഷ്യൽ ഓഫീസറായ കെ ജെ വർഗീസിൻറെ നിയമനകാലാവധി 2025 ആഗസ്റ്റ് 31 വരെ ദീർഘിപ്പിച്ച് നൽകും.പത്തനംതിട്ട ജില്ലയിൽ കടപ്ര - വീയപൂരം റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട ടെണ്ടർ മന്ത്രിസഭായോഗം അംഗീകരിച്ചു.