Share this Article
കാട്ടാന കുത്തിമറിച്ച പന ദേഹത്ത് വീണ് ബൈക്കിൽ പോയ എൻജിനിയറിങ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; ഒരാള്‍ക്ക് പരിക്ക്
വെബ് ടീം
6 hours 35 Minutes Ago
1 min read
engineering student dies

കോതമംഗലം നീണ്ടപ്പാറയില്‍ കാട്ടാന കുത്തിമറിച്ച പന ദേഹത്ത് വീണ് ബൈക്ക് യാത്രക്കാരിയായ വിദ്യാർത്ഥിനി മരിച്ചു. കോതമംഗലത്തെ എഞ്ചിനിയറിങ് കോളേജ് വിദ്യാർഥിനി ആൻമേരി(21) ആണ് മരിച്ചത്.

ബൈക്ക് ഓടിച്ചിരുന്ന അല്‍ത്താഫിന് പരിക്കേറ്റു.

നീണ്ടപ്പാറ ചെമ്പൻകുഴിയില്‍ വച്ചായിരുന്നു സംഭവം. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിന് മുകളിലേക്ക് കാട്ടാന കുത്തിമറിച്ചിട്ട പന വീഴുകയായിരുന്നുവെന്നാണ് വിവരം. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാലക്കാട് കഞ്ചിക്കോട് സ്വദേശിനിയാണ് ആൻമേരി. പോസ്റ്റ്മോർട്ടം നടപടികള്‍ക്കായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മൃതദേഹം മാറ്റും. പരിക്കേറ്റ യുവാവ് കോതമംഗലത്തെ സ്വകാര്യ ആശുപത്രയില്‍ ചികിത്സയിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories