Share this Article
മണ്ഡല മാസ പൂജകൾക്ക് സമാപനം; ശബരിമല ക്ഷേത്ര നട ഇന്ന് അടയ്ക്കും
Sabarimala Temple

മണ്ഡല മാസ പൂജകൾക്ക് സമാപനം കുറിച്ച് ശബരിമല ക്ഷേത്ര നട ഇന്ന് അടയ്ക്കും. മണ്ഡലപൂജയ്ക്ക് അയ്യപ്പന് ചാർത്താനുള്ള തങ്ക അങ്കി ഇന്നലെ  ക്ഷേത്രത്തിലെത്തിയിരുന്നു.

നാൽപ്പത്തി ഒന്ന് ദിവസത്തെ പുണ്യവ്രതമെടുത്ത അയ്യപ്പഭക്തർക്ക് ദർശന സായൂജ്യം നൽകിയാണ് ഒരു മണ്ഡല മാസത്തിന് കൂടി സമാപ്തി കുറിയ്ക്കുന്നത്.മണ്ഡല പൂജയ്ക്ക് മുന്നോടിയായി അയപ്പവിഗ്രഹത്തിൽ തങ്കയങ്കി ചാര്‍ത്തിയുള്ള മഹാദീപാരാധന ഇന്നലെ നടന്നു.

തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ ഇന്ന് ഉച്ചക്ക് 12നും 12.30 നും മദ്ധ്യേയാണ് നടക്കുക. ഇന്ന് ന് രാത്രി ഹരിവരാസനം പാടി  അടക്കുന്ന ക്ഷേത്ര നട  ഡിസംബര്‍ 30 ന് വൈകുന്നേരം  മകരവിളക്ക് ഉല്‍സവത്തിനായി തുറക്കും.

പരാതികളും പരിഭവങ്ങളും ഇല്ലാത്ത ഒരു മണ്ഡലമാസ പൂജയ്ക്കാണ് ശബരിമല സന്നിധാനത്ത് പരിസമാപ്തി കുറിക്കുന്നത്. കഴിഞ്ഞവർഷത്തേക്കാൾ കൂടുതൽ അയ്യപ്പഭക്തർ ഇത്തവണ സന്നിധാനത്ത് ദർശനത്തിന് എത്തിയെന്നാണ് ദിവസം ബോർഡിന്റെ കണക്ക്.

ശരണം വിളികളാൽ മുഖരിതമായി മനസ്സും ശരീരവും അയ്യപ്പനിലർപ്പിച്ച് തങ്ങളുടെ ദുഃഖങ്ങളും സന്തോഷങ്ങളും പരാതികളും പരിഭവങ്ങളും എല്ലാം അയ്യപ്പന് മുന്നിൽ  തൊഴുതു പറഞ്ഞു മലയിറങ്ങിയതിന്റെ ആത്മനിർവൃതി അടഞ്ഞാണ് ഓരോ അയ്യപ്പഭക്ത മനസ്സുകളിലും ഒരു മണ്ഡല മാസത്തിന് കൂടി സമാപനം കുറിക്കുന്നത്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories