വ്യാജ വായ്പയിലൂടെ 35 ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് മുന്‍ മാനേജര്‍ ബിജു കരീമിനെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്. മൂര്‍ക്കനാട് സ്വദേശി ജയ്ഷയുടെ പരാതിയിലാണ് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്.
ജയ്ഷയുടെ പേരില്‍ ബിജു 35 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. 2022 ല്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ വീട്ടില്‍ എത്തിയപ്പോഴാണ് തട്ടിപ്പ് വിവരം ജയ്ഷ അറിയുന്നത്. ജയ്ഷ 2013 ല്‍ ബാങ്കില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. 2018 ല്‍ അത് അടച്ച് തീര്‍ക്കുകയും ചെയ്തു.പിന്നാലെയാണ് തട്ടിപ്പ് നടന്നത്. ആദ്യമായാണ് സ്വകാര്യവ്യക്തിയുടെ പരാതിയില്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കോടതി ഉത്തരവ് വരുന്നത്.