സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്കിലെ അബ്ദുറഹീമിന്റെയും മോചന ഉത്തരവ് ഇന്ന് ഉണ്ടായേക്കും. നേരത്തെ നാലു തവണ കോടതിയിൽ വിധി പറയുന്നത് മാറ്റിവെച്ചിരുന്നു. ഇന്നത്തെ വിധിക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കുടുംബവും മലയാളി സമൂഹവും.
മാന്നാമംഗലത്ത് ടയർ കമ്പനിയിൽ വൻ തീപിടിത്തം
തൃശ്ശൂർ മാന്നാമംഗലത്ത് ടയർ കമ്പനിയിൽ വൻ തീപിടുത്തം..മാന്ദാമംഗലം കട്ടിംങ്ങിൽ പ്രവർത്തിക്കുന്ന ടെക്സ് വൺ എന്ന ടയർ കമ്പനിയിലാണ് തീപിടുത്തം ഉണ്ടായത്.
പുലർച്ചെ അഞ്ചുമണിയോടെയാണ് തീപിടുത്തം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ തൃശ്ശൂരിലെ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു തൃശ്ശൂരിൽ നിന്ന് മൂന്ന് യൂണിറ്റും, പുതുക്കാട് നിന്നും ഒരു യൂണിറ്റും ഫയർഫോഴ്സ് എത്തി ഒന്നരമണിക്കൂറോളം പണിപ്പെട്ട് ആറരയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്..തീപിടുത്തത്തിൽ കമ്പനി പൂർണ്ണമായും കത്തി നശിച്ചു.
ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ടയറിന്റെ റീസോളിംഗ് ഭാഗം ആണ് കമ്പനിയിൽ നിർമ്മിക്കുന്നത്. മൂർക്കനിക്കര സ്വദേശി പുഷ്കരന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് സ്ഥാപനം.