സന്തോഷ് ട്രോഫി ഫുട്ബോളില്‍ എട്ടാം കിരീടം ലക്ഷ്യമിട്ട് കേരളം ഇന്നിറങ്ങും. രാത്രി 7.30 ന് ഹൈദരാബാദിലെ ഗച്ചിബൗളിയിലെ ജിഎംസി ബാലയോഗി സ്റ്റേഡിയത്തിലാണ് മത്സരം. 32 തവണ കിരീടം നേടിയ ബംഗാളാണ് കേരളത്തിന്റെ എതിരാളികള്‍.
ഗ്രൂപ്പ് ഘട്ടംമുതല്‍ 10 കളിയില്‍ നിന്നും 35 ഗോള്‍ അടിച്ചുകൂട്ടിയാണ് കേരളം കലാശക്കളിക്ക് യോഗ്യത നേടിയത്. സെമിയില്‍ മണിപ്പുരിനെ 5-1ന് തകര്‍ത്ത ആത്മവിശ്വാസമായാണ് കേരളം ബംഗാളിനെതിരെതിരെ ഇറങ്ങുന്നത്.