കൊല്ലം ശാസ്താംകോട്ടയില്‍ നടക്കാനിറങ്ങിയയാൾ വാഹനമിടിച്ച് മരിച്ചു. ശാസ്താംകോട്ട രാജഗിരി സ്വദേശി സ്റ്റീഫനാണ് മരിച്ചത്. ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് നിർത്തിയിട്ട ടിപ്പറിൽ ഇടിക്കുകയായിരുന്നു.
ടിപ്പറിനും കാറിനും ഇടയില്‍പ്പെട്ടാണ് സ്റ്റീഫൻ മരിച്ചത്. അപകടമുണ്ടായ ഉടൻ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം .