എന്‍എസ്എസുമായുള്ള ആത്മബന്ധം മുറിച്ചു മാറ്റാന്‍ കഴിയില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്നം ജയന്തി സമ്മേളനത്തില്‍ ഉദ്ഘാടകനായി അവസരം നല്‍കിയതില്‍ എന്‍എസ്എസിന് നന്ദിയെന്നും ഇത് ജീവിതത്തില്‍ അഭിമാനമായി കാണുന്ന മുഹൂര്‍ത്തംമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പെരുന്നയില്‍ നടന്ന മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.