അമേരിക്കയില്‍ നിശാ ക്ലബ്ബിന് പുറത്ത് കൂട്ട വെടിവയ്പ്. 13 പേര്‍ക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണ്. ന്യൂയോര്‍ക്കിലെ ക്വീന്‍സില്‍ അമസൂറ ക്ലബിന് പുറത്താണ് വെടിവയ്പുണ്ടായത്. പരിക്കേറ്റവര്‍ ചികില്‍സയിലാണെന്ന് ന്യൂയോര്‍ക്ക് പൊലീസ് അറിയിച്ചു. പതിവായി തത്സമ പരിപാടികളും ഡിജെ പാര്‍ട്ടികളും നടക്കുന്ന ക്ലബാണ് അമസൂറ. വെടിവയ്പ് നടക്കുമ്പോള്‍ എണ്‍പതോളം പേര്‍ ക്ലബ്ബിന് പുറത്ത് തടിച്ചുകൂടിയിരുന്നതായാണ് റിപ്പോര്‍ട്ട്.