രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഇന്ന് കേരള ഗവർണറായി ചുമതലയേൽക്കും. സത്യപ്രതിജ്ഞ രാവിലെ 10.30 ക്ക് രാജ്ഭവനിൽ. ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ ഗവർണർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കമുള്ളവർ പങ്കെടുക്കും.