സ്‌കൂള്‍ മേളകള്‍ അലങ്കോലപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി വിദ്യാഭാസ വകുപ്പ്. കലാ കായിക മേളകളില്‍ വിദ്യാര്‍ത്ഥികളെ ഇറക്കി പ്രതിഷേധിക്കുന്ന സ്‌കൂളുകളെ വിലക്കും.
ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. അതോടൊപ്പം സംസ്ഥാന സ്‌കൂള്‍ കായികമേള സമാപനത്തിലെ സംഘര്‍ഷത്തില്‍ അധ്യാപകര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ. നാവാമുകുന്ദ സ്‌കൂളിലെ 3 അധ്യാപകര്‍ക്കെതിരെയും മാര്‍ ബേസില്‍ സ്‌കൂളിലെ രണ്ട് അധ്യാപകര്‍ക്കെതിരെയുമാണ് നടപടിക്ക് ശുപാര്‍ശ