കേരളത്തിന് പുതുവത്സര സമ്മാനമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 20 കോച്ച് വന്ദേ ഭാരത് എക്‌സ്പ്രസ് ഇന്ന് കേരളത്തില്‍ സര്‍വീസ് നടത്തും. 16 കോച്ചുള്ള തിരുവനന്തപുരം- കാസര്‍ഗോഡ്- തിരുവനന്തപുരം വന്ദേഭാരതിന് പകരമാണ് പുതിയ ട്രെയിന്‍ എത്തുന്നത്.
പഴയ ട്രെയിന്‍ നിലവില്‍ ദക്ഷിണ റെയില്‍വേയുടെ കൈവശം തന്നെയുണ്ടാകും. ട്രെയിന്‍ ഏത് റൂട്ടിലേയ്ക്ക് മാറ്റുമെന്നതില്‍ തീരുമാനമായിട്ടില്ല. 16 കോച്ചുള്ള സര്‍വീസിന് പകരം 20 കോച്ച് ലഭിക്കുന്നതോടെ കൂടുതല്‍ പേര്‍ക്ക് യാത്ര ചെയ്യാനുള്ള അവസരം ലഭിക്കും.