Share this Article
Union Budget
നിഗോഷ് കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
Nigosh Kumar

കലൂരില്‍  നൃത്ത പരിപാടിക്കിടെ എംഎല്‍എ ഉമ തോമസ് വീണ് പരിക്കേല്‍ക്കാനിടയായ സംഭവത്തില്‍  അറസ്റ്റിലായ മൃദംഗ വിഷന്‍ എം.ഡി നിഗോഷ് കുമാറിനെ ഇന്ന് കോടതിയി ഹാജരാക്കും.

ഇന്നലെ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഹാജരായ നിഗോഷിനെ ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്തിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ചട്ടം ലംഘിച്ച് സ്റ്റേഡിയത്തില്‍  അശാസ്ത്രീയമായി വേദി നിര്‍മ്മിച്ച് അപകടമുണ്ടാക്കിയ കേസിലാണ് നിഗോഷിനെ അറസ്റ്റ് ചെയ്തത്.

സാമ്പത്തിക വഞ്ചന കുറ്റത്തില്‍ നിഗോഷിനെതിരെ കൂടുതല്‍  തെളിവുകള്‍  ശേഖരിച്ച ശേഷമാകും കൂടുതല്‍ നടപടികളിലേക്ക് കടക്കുക. അതേസമയം യു.എസിലേക്ക് മടങ്ങിയ ദിവ്യ ഉണ്ണിയെ ആവശ്യമെങ്കിൽ ചോദ്യം ചെയ്യാനായി വിളിപ്പിക്കുമെന്ന് അന്വേഷണസംഘം അറിയച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories