Share this Article
Flipkart ads
പെരിയ ഇരട്ടക്കൊല കേസ് ;10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം
Periya double Murder Case

പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും  2 ലക്ഷം രൂപ പിഴയും. മറ്റ് നാല് പ്രതികള്‍ക്ക് 5 വർഷം തടവും 1000 രൂപ പിഴയുമാണ് വിധി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. ഒന്നു മുതൽ‌ എട്ട് വരെയുള്ള പ്രതികൾക്കും 10, 15 പ്രതികൾക്കുമാണ് കോടതി ഇരട്ടജീവപര്യന്തം വിധിച്ചിരിക്കുന്നത്.

14, 20, 21 പ്രതികൾക്ക് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു. മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന് 5 വര്‍ഷം തടവും 10000 പിഴയും  വിധിച്ചു.  2019ലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും(21), ശരത്‌ലാലിനെയും( 23) കൊലപ്പെടുത്തിയത്.ശിക്ഷ കുറഞ്ഞുപോയെന്ന് കുടുംബങ്ങള്‍ അറിയിച്ചു .

 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories