ക്രിസ്തുമസ് ചോദ്യപ്പേപ്പർ ചോർച്ചയിൽ എം എസ് സൊല്യൂഷൻ സി ഇ ഒ ഷുഹൈബിന്റെ മുൻകൂർ ജാമ്യപേക്ഷ നാളെ വീണ്ടും പരിഗണിക്കും. കോഴിക്കോട് ജില്ല സെഷൻസ് കോടതിയാണ് പരിഗണിക്കുക. ജാമ്യപേക്ഷ പരിഗണിച്ച കോടതി പോലീസിനോട് കേസ് ഡയറി ഹാജരാക്കാൻ നിർദേശം നൽകി.
കേസിൽ സംഘടിത ഗൂഢാലോചന നടന്നെന്ന് പ്രോസീക്യൂഷൻ ആരോപിച്ചിരുന്നു. ഇത് മറ്റൊരു ഓൺലൈൻ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അധ്യാപകന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണെന്നാണ് പ്രതിഭാഗത്തിന്റെ ഈ വാദം. ഈ സാഹചര്യത്തിലാണ് കേസ് ഡയറി ഹാജരാക്കാൻ ആവശ്യപ്പെട്ടത്.