Share this Article
Union Budget
KSRTC ബസ് കൊക്കയിലേക്ക് മറിഞ്ഞു മൂന്നു മരണം
KSRTC bus accident

ഇടുക്കി പുല്ലുപാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നുമരണം. മാവേലിക്കരയില്‍ നിന്ന് തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. 


കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍

കോഴിക്കോട് തിരുവമ്പാടിയില്‍ രണ്ട് കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍. തിരുവമ്പാടി ഗെയ്റ്റുംപടി മുതിയൊട്ടുമലിലെ വാടക വീട്ടില്‍ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. കൂടരഞ്ഞി സ്വദേശി ആബീഷ്, കാരശ്ശേരി സ്വദേശി ജലീഷ് ബാബു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൂട്ടത്തിലുള്ള ഷഫീഖ് എന്നയാള്‍ ഓടി രക്ഷപ്പെട്ടു. ഇയാളാണ് കഞ്ചാവ് വില്‍പ്പനയ്ക്കായി വീട് വാടകയ്ക്ക് എടുത്തത്. സ്ഥലത്തുനിന്നും ഒരു കാറും ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories