Share this Article
ഇന്ത്യയില്‍ ആദ്യ HMPV വൈറസ് സ്ഥിരീകരിച്ചു
HMPV disease

രാജ്യത്ത് ആദ്യമായി കര്‍ണാടകയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് ബാധ സ്ഥിരീകരിച്ചു. ബംഗളൂരുരില്‍ രണ്ട് കുട്ടികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ബംഗളൂരുവില്‍ മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനും എട്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്നും ചൈനയില്‍ കണ്ടെത്തിയ വൈറസ് വകഭേദം തന്നയാണോ കുട്ടികള്‍ക്ക് ബാധിച്ചിട്ടുള്ളതെന്നും പരിശോധിച്ചുവരികയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

കുട്ടികള്‍ക്ക് വിദേശയാത്രാ പശ്ചാത്തലമില്ലത്താണ് ആശങ്ക പരത്തുന്നത്. സ്വകാര്യ ആശുപത്രിയുടെ കണ്ടെത്തലില്‍ സംശയിക്കേണ്ട സാഹചര്യമില്ലെന്ന പറഞ്ഞ കര്‍ണാടക ആരോഗ്യവകുപ്പ് സര്‍ക്കാര്‍ ലാബില്‍ സാമ്പിള്‍ പരിശോധിച്ചിട്ടില്ലെന്നും വ്യക്തമാക്കി.

അതേസമയം ചൈനയില്‍ അതിവേഗം പടരുന്ന ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് സംബന്ധിച്ച് ആശങ്കയുടെ ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസും നേരത്തെ അറിയിച്ചിരുന്നു. ജലദോഷത്തിന് കാരണമാകുന്ന ഒരു സാധാരണ ശ്വസനപ്രശ്‌നം മാത്രമാണിതെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.

വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഡല്‍ഹി,മഹാരാഷ്ട്ര സര്‍ക്കാരുകള്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്‍ഫ്‌ലുവെന്‍സക്ക് സമാനമായ രോഗങ്ങള്‍, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി.

എച്ച്എംപിവി യുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ നേരിടാന്‍ തയാറെടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. കുട്ടികള്‍ക്കും പ്രായമേറിയവര്‍ക്കുമാണ് സാധാരണയായി എച്ച്എംപിവി രോഗബാധ കൂടുതലായി കണ്ടുവരുന്നത്. ആവശ്യമായ മുന്‍കരുതലുകള്‍ നടപ്പിലാക്കുന്നുണ്ടെന്നും നിലവില്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നുമാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories