കാക്കയങ്ങാട് ജനവാസ കേന്ദ്രത്തിലെ പന്നിക്കെണിയില്‍ പുലി കുടുങ്ങി. വീടിനടുത്ത പറമ്പില്‍ സ്ഥാപിച്ച പന്നിക്കെണി കേബിളില്‍ കുടുങ്ങിയ നിലയിലാണ് പുലിയെ കണ്ടെത്തിയത്.വിവരമറിഞ്ഞതോടെ പോലിസ് , ഫോറസ്റ്റ് സംഘം സ്ഥലത്തെത്തി പുലിയെ മയക്കവെടി വച്ച് പിടിക്കാനുള്ള ശ്രമംആരംഭിച്ചു.
പുലിസാന്നിധ്യം സ്ഥിരീകരിച്ചതോടെ കാക്കയങ്ങാട് ഉള്‍പ്പെടുന്ന മുഴക്കുന്ന് പഞ്ചായത്ത് പരിധിയില്‍ ജില്ലാകളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുരെയാണ് നിരോധനാജ്ഞ. തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് കാക്കയങ്ങാട് ടൗണിന് സമീപത്തേ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ പുലിയെ കുടുങ്ങിയ നിലയില്‍ കണ്ടത്.
പുലിയെ കണ്ടെത്തിയവര്‍ വിവരം അറിയിച്ചതോടെ ഉടന്‍ തന്നെ പോലീസും വനം വകുപ്പും സ്ഥലത്തെത്തി നിരീക്ഷണം ആരംഭിച്ചു. പുലിയെ കൂട്ടിലേക്ക് കയറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പ്രദേശത്ത് പന്നി ഉള്‍പ്പെടെയുള്ള വന്യ മൃഗ ശല്യമുണ്ടെങ്കിലും പുലിയുടെ സാന്നിധ്യം അധികമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.