കർണാടക ട്രാൻസ്പോർട്ട് ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം.സംഭവത്തിൽ മലപ്പുറം ഈശ്വരമംഗലം സ്വദേശി മുസ്തഫയെ പിടികൂടി. കോട്ടയം സ്വദേശിയായ പെൺകുട്ടിക്ക് നേരെ ഇന്ന് പുലർച്ചെ ആയിരുന്നു ആക്രമം. ബസ് കോഴിക്കോട് എത്തിയപ്പോൾ പെൺകുട്ടി നടക്കാവ് പോലീസിൽ പരാതിപ്പെടുകയായിരുന്നു.
എറണാകുളത്ത് നിന്ന് കോഴിക്കോട് വഴി കർണാകയിലെ ഹസ്സനിലേക്ക് പോകുന്ന ബസ്സിൽ വച്ചാണ് അതിക്രമം ഉണ്ടായത്. എടപ്പാളിനും കോഴിക്കോടിനും ഇടയിൽ വച്ച് മോശം രീതിയിൽ പെരുമാറിയെന്നാണ് പരാതി. പെൺകുട്ടിയുടെ പരാതിയിൽ നടക്കാവ് പോലീസ് കേസ് എടുത്തു.