ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണൂർ കസ്റ്റഡിയിൽ. വയനാട്ടിൽ നിന്ന് ബോബി ചെമ്മണൂരിനെ കൊച്ചി പൊലീസ് കസ്റ്റഡിയിലെടുത്തു.
പെരിയ ഇരട്ടക്കൊലക്കേസ്; 4 പ്രതികളുടെ ശിക്ഷാവിധിക്ക് സ്റ്റേ
പെരിയ ഇരട്ടകൊലപാതകക്കേസില്‍ നാല് പ്രതികളുടെ ശിക്ഷക്ക് സ്റ്റേ. അഞ്ച് വര്‍ഷത്തെ തടവ്ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. സിപിഐഎം നേതാക്കളായ മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്‍, മണികണ്ഠന്‍, രാഘവന്‍ വെളുത്തോളി, പ്രഭാകരന്‍ വെളുത്തോളി എന്നിവരുടെ ശിക്ഷയാണ് കോടതി മരവിപ്പിച്ചത്. അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട നാല്പേരും നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.