ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ പരിപാടികള്‍ ഊര്‍ജിതമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍. കോണ്‍ഗ്രസും ബിജെപിയും കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ്.
അതേസമയം 70 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ പ്രചാരണം ഊര്‍ജ്ജിതമാക്കുയാണ് ആം ആദ്മി പാര്‍ട്ടി. കൂടുതല്‍ തെരഞ്ഞെടുപ്പ് റാലികള്‍ വരും ദിവസങ്ങളില്‍ എഎപി ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്നുണ്ട്. ഇതിനിടെ ഔദ്യോഗിക വസതിയില്‍ നിന്നും പുറത്താക്കിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അതിഷി ആരോപിച്ചു.
മുഖ്യമന്ത്രയുടെ വസതിയില്‍ ആഢംബരമെന്ന ആരോപണത്തെ വെല്ലുവിളിച്ച ആം ആദ്മി പാര്‍ട്ടി ഇന്ന് മാധ്യമങ്ങളെ വസതിയിലേക്ക് കൊണ്ടുപോകുമെന്നും അറിയിച്ചിട്ടുണ്ട്.