അമേരിക്കയുടെ 47 മത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്ന ജനുവരി 20 ന് മുന്‍പ് ഹമാസ് ബന്ദികളാക്കിയ മുഴുവന്‍ ആളുകളെയും വിട്ടയക്കണമെന്നും അല്ലാത്തപക്ഷം സര്‍വ്വ നാശമുണ്ടാകുമെന്നും നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡ്രൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.
ഹമാസ് തീവ്രവാദികള്‍ക്ക് ജിവിച്ചിരിക്കണം എന്നാണ് ആഗ്രഹമെങ്കില്‍ അടിയന്തരമായി ബന്ദികളെ വിട്ടു നല്‍കണമെന്ന് അമേരിക്കയുടെ നിയുക്ത ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പിക്ക് മൈക്ക് വാള്‍ട്‌സും ഓര്‍മപ്പെടുത്തി. നാല് അമേരിക്കന്‍ പൗരന്‍മാരാണ് നിലവില്‍ ഹമാസിന്റെ ബന്ദികളാക്കിയിട്ടുള്ളത്.