യുഡിഎഫ് പ്രവേശന സാധ്യതകള്‍ ഊര്‍ജിതമാക്കി പി.വി അന്‍വര്‍ എംഎൽഎ. ഇന്ന് തിരുവനന്തപുരത്ത് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
ജാമ്യത്തിലിറങ്ങിയ അന്‍വര്‍ ഇന്നലെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയും പി.കെ കുഞ്ഞാലിക്കുട്ടിയെയും വീട്ടിലെത്തി കണ്ടിരുന്നു.
എന്നാല്‍ യുഡിഎഫ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും വനനിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷ പിന്തുണ നേടാനാണ് ശ്രമമെന്നും അന്‍വര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.