ഐഎസ്ആര്‍ഒ യുടെ പുതിയ മേധാവിയായി ഡോ. വി.നാരായണനെ നിയമിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. ഡോ. എസ് സോമനാഥിന്റെ കാലാവധി ജനുവരി 15 ന് തീരാനിരിക്കെയാണ് പുതിയ നിയമനം. പതിനാലാം തിയ്യതി തന്നെ ഡോ.വി.നാരായണന്‍ ചുമതല ഏറ്റെടുക്കും.
നിലവില്‍ എല്‍പിഎസ്‌സി മേധാവിയാണ് ഡോ.വി.നാരായണന്‍. വലിയ ബഹുമതിയാണ് പുതിയ സ്ഥാനമെന്നും വിക്രം സാരാഭായി അടക്കമുള്ള പ്രമുഖര്‍ വഹിച്ച സ്ഥാനത്തേക്ക് പരിഗണിച്ചതില്‍ രാജ്യത്തോട് നന്ദി പറയുന്നുവെന്നും വി.നാരായണന്‍ പറഞ്ഞു.