രാഹുല്‍ ഈശ്വറിനെതിരെ നടി ഹണി റോസ്. സ്ത്രീകള്‍ അഡ്രസ് ചെയ്യുന്ന പ്രശ്നങ്ങളെ രാഹുല്‍ ഈശ്വര്‍ നിര്‍വീര്യമാക്കുന്നു. അദ്ദേഹം പൂജാരി ആവാതിരുന്നത് നന്നായി, അല്ലെങ്കില്‍ ക്ഷേത്രത്തിലെത്തുന്ന സ്ത്രീകള്‍ക്ക് ഡ്രസ്സ് കോഡുണ്ടാക്കിയേനെ എന്നും ഹണിറോസ് പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് നടിയുടെ വിമര്‍ശനം.