വീട്ടില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റിലായി. ഇടുക്കി അടിമാലി മച്ചിപ്ലാവ് സ്വദേശി രമണനാണ് പിടിയിലായത്.അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സംഘമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.പി മനൂപും സംഘവും നടത്തിയ പരിശോധനയിലാണ് വീട്ടില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയതുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തത്. അടിമാലി മച്ചിപ്ലാവ് സ്വദേശി രമണനാണ് പിടിയിലായത്.
ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നട്ടുവളര്‍ത്തി പരിപാലിച്ചു വന്നിരുന്ന 66 സെന്റീ മീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിയെ അടിമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് ദിലീപ് എന്‍.കെ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അബ്ദുള്‍ ലത്തീഫ്, ധനിഷ് പുഷ്പചന്ദ്രന്‍, മുഹമ്മദ് ഷാന്‍ വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ സിമി ഗോപി, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ നിതിന്‍ ജോണി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.